സ്പെഷ്യല്‍ 95ന് 2.11 ദിര്‍ഹമായിരിക്കും പുതുക്കിയ വില. നിലവില്‍ ഇത് 1.92 ദിര്‍ഹമാണ്. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടാകും. 

അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന് നേരത്തെ 2.04 ദിര്‍ഹമായിരുന്നത് അടുത്ത മാസം 2.23 ദിര്‍ഹമായിരിക്കും.

സ്പെഷ്യല്‍ 95ന് 2.11 ദിര്‍ഹമായിരിക്കും പുതുക്കിയ വില. നിലവില്‍ ഇത് 1.92 ദിര്‍ഹമാണ്. ഡീസല്‍ വിലയിലും വര്‍ദ്ധനവുണ്ടാകും. 2.41 ദിര്‍ഹത്തില്‍ നിന്ന് 2.49 ദിര്‍ഹമാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.