സ്വിസ് നിര്‍മ്മിതമായ വിമാനം പപുവ പ്രവിശ്യയില്‍ 40 മിനിറ്റോളം നീണ്ട യാത്രക്കായാണ് പുറപ്പെട്ടത്. എന്നാല്‍ യാത്രക്കിടയില്‍വെച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വലിയ സ്ഫോടന ശബ്ദം കേട്ടതായി പരിസരത്തുള്ള ചിലര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിമാനം തകര്‍ന്നുവീണേക്കാമെന്ന് കരുതുന്ന സ്ഥലത്ത് കാല്‍നടയായി മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ.
ബാലി: ഇന്തോനേഷ്യയില്‍ ഒന്‍പത് യാത്രക്കാരുമായി പുറപ്പെട്ട ചെറുവിമാനം കാണാതായി. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്താണ് വിമാനം കാണാതായതെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.
സ്വിസ് നിര്‍മ്മിതമായ വിമാനം പപുവ പ്രവിശ്യയില്‍ 40 മിനിറ്റോളം നീണ്ട യാത്രക്കായാണ് പുറപ്പെട്ടത്. എന്നാല്‍ യാത്രക്കിടയില്‍വെച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വലിയ സ്ഫോടന ശബ്ദം കേട്ടതായി പരിസരത്തുള്ള ചിലര്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിമാനം തകര്‍ന്നുവീണേക്കാമെന്ന് കരുതുന്ന സ്ഥലത്ത് കാല്‍നടയായി മാത്രമേ എത്താന്‍ സാധിക്കുകയുള്ളൂ. ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരുടെ വലിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിടെ എത്തിച്ചേരാന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു കുട്ടി ഉള്‍പ്പെടെ ഏഴ് യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സ്വകാര്യ ചാര്‍ട്ടേഡ് സര്‍വീസ് നടത്തുന്ന ഡിമോണിം എയര്‍ എന്ന കമ്പനിയുടേതാണ് വിമാനം. നിരവധി ദ്വീപുകളുള്ള ഇന്തോനേഷ്യയില്‍ ചെറുവിമാനങ്ങളുടെ സര്‍വ്വീസ് വ്യാപകമാണ്.