അബുദാബി: കൊവിഡ്19 പ്രതിരോധത്തിനുള്ള നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഗൾഫ് ഭരണാധികാരികളുമായി ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി മോദി സംസാരിച്ചു. അടുത്ത ചില ആഴ്ചകൾ പ്രതിരോധത്തിന് നിർണ്ണായകമാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.

20 ലക്ഷം ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് യുഎഇ ഭരണാധികാരി പറഞ്ഞു. ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായും മോദി സംസാരിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ സ്ഥിതിയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. പ്രത്യേക സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിന്ന് മഹാമാരിയെ നേരിടണമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക