Asianet News MalayalamAsianet News Malayalam

കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് പൊലീസിന്റെ പിടിയിലായി

അറസ്റ്റിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത വസ്‍തുക്കള്‍ക്ക് 7000 ദിനാര്‍ മൂല്യമുണ്ടെന്നാണ് (14 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അധികൃതര്‍ അറിയിച്ചത്.

Police arrested expatriate man with possession of narcotics in Bahrain
Author
Manama, First Published Jun 27, 2022, 11:39 PM IST

മനാമ: ലക്ഷക്കണക്കിന് രൂപ വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി യുവാവ് ബഹ്റൈനില്‍ പിടിയിലായി. രാജ്യത്തെ ആന്റി നര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റും ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്രിമിനല്‍ എവിഡന്‍സ് വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കഞ്ചാവും ക്രിസ്റ്റല്‍ മെത്തും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി അധികൃതര്‍ ട്വീറ്റ് ചെയ്തു.

അറസ്റ്റിലായ പ്രവാസി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത വസ്‍തുക്കള്‍ക്ക് 7000 ദിനാര്‍ മൂല്യമുണ്ടെന്നാണ് (14 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അധികൃതര്‍ അറിയിച്ചത്. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.

Read also:  നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ദോഹ വിമാനത്താവളത്തില്‍ പിടിയില്‍

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ബഹ്റൈനില്‍ സ്‍ത്രീയും പുരുഷനും അറസ്റ്റില്‍
മനാമ: ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‍ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ബഹ്റൈന്‍ പൊലീസ് നടപടി സ്വീകരിച്ചു. 45 വയസുകാരിയായ ഒരു സ്‍ത്രീയും ഇവര്‍ക്ക് സഹായം നല്‍കിയ മറ്റൊരു പുരുഷനുമാണ് പ്രതികള്‍.

അറസ്റ്റിലായ സ്ത്രീ ഗള്‍ഫ് സ്വദേശിയാണെന്ന് മാത്രമാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാപകമായി പ്രചരിച്ച വീഡിയോയില്‍ അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സ്ത്രീയെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞതോടെ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കുകയായിരുന്നു. വീഡ‍ിയോ ചിത്രീകരിക്കാനായി ഇവര്‍ക്ക് വസ്‍ത്രങ്ങള്‍ ഉള്‍പ്പെടെ എത്തിച്ചുകൊടുത്ത പുരുഷനും അറസ്റ്റിലായി. ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി.

അടുത്തയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി വിചാരണ നടപടികള്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ദുരുപയോഗം, പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടല്‍, ലൈംഗിക കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

Follow Us:
Download App:
  • android
  • ios