മസ്‌കറ്റ്: ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ബനീ ഗാഫിര്‍ താഴ്വരയിലാണ് ഹൈക്കര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ റുസ്താഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.