മസ്‌കറ്റ്: ഒമാനിലെ(Oman) ദാഖിലിയ ഗവര്‍ണറേറ്റില്‍ നിസ്വ വിലായത്തില്‍ താഴ്വരയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തി. നിസ്വയിലെ 'മുഐദിന്‍' താഴ്വരയിലെ മലയില്‍ നിന്ന് വീണ് പരിക്കേറ്റയാളെ പോലീസ് ഏവിയേഷന്‍ സേന രക്ഷപ്പെടുത്തിയെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.
റോയല്‍ ഒമാന്‍ പോലീസ് ഹെലികോപ്ടറിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നിസ്വ റെഫെറന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.
Scroll to load tweet…
