ദുബൈ: ഞായറാഴ്‍ച രാവിലെയുണ്ടായ റോഡപകടങ്ങളെ തുടര്‍ന്ന് ദുബൈയിലും ഷാര്‍ജയിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ശൈഖ് റാഷിദ് റോഡില്‍ അബുദാബിയിലേക്കുള്ള ദിശയില്‍ ട്രേഡ് സെന്റര്‍ എന്‍ട്രന്‍സിന് സമീപത്തും ശൈഖ് സായിദ് റോഡിലും അപകടങ്ങളുണ്ടായതായി പൊലീസ് അറിയിച്ചു. നീണ്ട ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നാണ് നിര്‍ദേശം. ഇതുവരെ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിട്ടുണ്ട്.