മാനവികതയ്ക്കും സാഹോദര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. വിദ്വേഷം പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാന്‍ ഇരുനേതാക്കളും ആവശ്യപ്പെട്ടു.

മനാമ: ലോകസമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് അധ്യക്ഷനുമായ ഡോ. അഹ്മദ് അല്‍ ത്വയ്യിബും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. മാനവികതയ്ക്കും സാഹോദര്യത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. വിദ്വേഷം പ്രസരിപ്പിക്കുന്ന തെറ്റായ മതാത്മകത വെടിയാന്‍ ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്.

Read More - സൗദിക്കും ബഹ്റൈനും ഇടയിലെ കിങ് ഫഹദ് കോസ്‍വേയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് വാഹനങ്ങള്‍

അബുദാബി സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

അബുദാബി: അബുദാബിയില്‍ നടക്കുന്ന സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും. അബുദാബി സ്പേസ് ഡിബേറ്റിന്‍റെ ഉദ്ഘാടന വേദിയെ നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രസിഡന്‍റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും.

ഡിസംബര്‍ 5, 6 തീയതികളിലായാണ് സ്പേസ് ഡിബേറ്റ് നടക്കുക. സ്പേസ് ഡിബേറ്റില്‍ ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗോള ബഹിരാകാശ ഏജന്‍സികളും സര്‍ക്കാര്‍ പ്രതിനിധികളും ബഹിരാകാശ മേഖലയിലെയും പ്രതിരോധ സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലെയും മേധാവികളും ചടങ്ങില്‍ പങ്കെടുക്കും.

യുഎഇ ബഹിരാകാശ ഏജന്‍സിയും വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് സ്പേസ് ഡിബേറ്റ് സംഘടിപ്പിക്കുന്നത്. ബഹിരാകാശ ഗവേഷണം ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലയില്‍ ആഗോള സഹകരണം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യ, യുഎസ്, ബ്രിട്ടന്‍, കൊറിയ, ഫ്രാന്‍സ്, ജപ്പാന്‍, റുവാണ്ട, പോര്‍ച്ചുഗല്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ 250 ബഹിരാകാശ ഏജന്‍സികളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. 

Read More -  കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

യുഎഇയില്‍ വിസ ഡിപ്പോസിറ്റ് തുക ഉയര്‍ത്തി

അബുദാബി: യുഎഇ വിസയ്ക്കുള്ള ഡിപ്പോസിറ്റ് തുക ഉയര്‍ത്തി. ജോലി മാറുന്നതിനിടെ കുടുംബാംഗങ്ങളുടെ വിസ ഹോള്‍ഡ് ചെയ്യുന്നതിന് 2500 ദിര്‍ഹം ആയിരുന്നത് 5000 ദിര്‍ഹമാക്കി ഉയര്‍ത്തി. പാര്‍ട്ണര്‍/ഇന്‍വെസ്റ്റര്‍ വിസക്കാര്‍ കുടുബാംഗങ്ങളെയും ഗാര്‍ഹിക തൊഴിലാളികളെയും സ്പോണ്‍സര്‍ ചെയ്യുന്നതിന് 1500 ദിര്‍ഹം ആയിരുന്നത് 3000 ദിര്‍ഹമാക്കി വര്‍ധിപ്പിച്ചു. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതില് 5000 ദിര്‍ഹമാക്കി. നിലവില്‍ ഇത് 2000 ദിര്‍ഹം ആയിരുന്നു. വിസാ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പ്രതിദിന പിഴ 50 ദിര്‍ഹവുമാക്കി.