മസ്കത്ത്: ഏപ്രിൽ പകുതിയോടു കൂടി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോക്ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി. കൊവിഡ് 19 വൈറസ്  ബാധയെ പ്രതിരോധിക്കുവാനുള്ള നടപടികൾ ഈ വർഷം ജനുവരി മുതൽ തന്നെ     കവിയുമായിരുന്നുവെന്നു  മന്ത്രി പറഞ്ഞു. ഒരു പ്രാദേശിക റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് 19  വൈറസിന്റെ  സമൂഹ വ്യാപനം ആരംഭിച്ചിട്ട് ഏഴു ദിവസം പിന്നിട്ടപ്പോഴും, വൈറസ് ബാധിച്ചവരില്‍ ധാരാളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വിദേശ രാജ്യങ്ങളിൽ നിന്നും  ധാരാളം  സ്വദേശി വിദ്യാർത്ഥികൾ രാജ്യത്ത് മടങ്ങിയെത്തിയിട്ടുണ്ട്. അതിനാൽ വരുന്ന രണ്ടാഴ്ച  രോഗ ബാധിതരുടെ എണ്ണം ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി  പറഞ്ഞു.