ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഈ ആഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് കുവൈത്തില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്‌ഫോർമർ സ്റ്റേഷനുകളിൽ ഈ ആഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ പ്രദേശങ്ങളിൽ വൈദ്യുതി തടസ്സമുണ്ടാകുമെന്ന് ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

ഇന്ന് ഞായറാഴ്ച അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങുന്ന ബ്ലോക്കുകളുടെയും പ്രദേശങ്ങളുടെയും വിശദശാംശങ്ങൾ: “ജലീബ് ബ്ലോക്ക് 2 - ഖൈതാൻ ബ്ലോക്ക് 4 - സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 1 - സാദ് അൽ-അബ്ദുല്ല ബ്ലോക്ക് 4 - ഫിന്റാസ് - ഫഹാഹീൽ - മംഗഫ് - സാൽമിയ ബ്ലോക്ക് 2 - ഹവല്ലി ബ്ലോക്ക് 3 - സബാഹ് അൽ-സേലം ബ്ലോക്ക് 1 - ഫുനൈറ്റീസ് ബ്ലോക്ക് 1 - ഖൈറവാൻ ബ്ലോക്ക് 2 - ഗ്രാനഡ ബ്ലോക്ക് 3.”

Read Also -  അറ്റകുറ്റപ്പണികൾ, കുവൈത്തിലെ നിരവധി റോഡുകൾ അടച്ചിടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം