ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും എത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ പഴയ രീതി തന്നെ തുടരും. 

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മുന്‍കൂര്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് ദുബൈയിലെ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. പകരം ദുബൈയിലെത്തിയ ശേഷം ഇവര്‍ കൊവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും എത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ പഴയ രീതി തന്നെ തുടരും. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷം കൊവിഡ് പരിശോധന നടത്താനുള്ള അവസരം ഉപയോഗപ്പെടുത്താം. താമസ വിസയുള്ളവര്‍ക്കും ഈ സൗകര്യം ലഭിക്കും. അതേസമയം ഹത്ത അതിര്‍ത്തിവഴി കരമാര്‍ഗം യുഎഇയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും ഇത് ബാധകമല്ല. കരമാര്‍ഗം വരുന്നവര്‍ 96 മണിക്കൂറിനിടെയുള്ള കൊവിഡ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം.