മസ്‍കത്ത്: ഒമാനിലേക്കെത്തുന്ന യാത്രക്കാർ രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂറിനിടെ കൊവിഡ് പിസിആർ പരിശോധന  നടത്തിയതിന്റെ ഫലം ഹാജരാക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുമുള്ള നെഗറ്റീവ് പി.സി.ആർ പരിശോധനാ ഫലം കൈവശമുള്ളള്ളവർക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാൻ കഴിയൂ.

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്  ഒരാഴ്‍ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി  ഇന്ന് അനുവാദം നൽകിയിട്ടുണ്ട്. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ പുനഃരാംഭിക്കുന്ന സാഹചര്യത്തിലാണ് ഒമാൻ സുപ്രിം കമ്മിറ്റിയുടെ ഈ തീരുമാനം.