സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസ് ആസ്ഥാനത്ത് നടന്നുവന്നിരുന്ന പ്രിവന്റീവ് ഡ്രൈവിംഗ് കോഴ്സ് സമാപിച്ചു. ഒമാന്‍  സ്വദേശി ഡ്രൈവിംഗ് പരിശീലകര്‍ക്ക് വേണ്ടിയായിരുന്നു റോയല്‍ ഒമാന്‍ പൊലീസ്  പ്രിവന്റീവ് ഡ്രൈവിംഗ് കോഴ്സ് സംഘടിപ്പിച്ചത്. ഡ്രൈവിംഗ് പരിശീലകരുടെ നിലവാരം ഉയര്‍ത്തിക്കൊണ്ട് പരിശീലനത്തിനെത്തുന്നവര്‍ക്ക് അച്ചടക്കത്തോടെ റോഡുകളില്‍ വാഹനമോടിക്കുവാനുള്ള നിലവാരത്തിലെത്തിക്കുകയായിരുന്നു പ്രിവന്റീവ് ഡ്രൈവിംഗ് കോഴ്സ് വഴി ലക്ഷ്യമിട്ടിരുന്നത്. ഒമാനിലെ വിവിധ  ഗവര്‍ണറേറ്റുകളിലെ സുരക്ഷാ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന കോഴ്സുകളുടെ പരമ്പരയുടെ ഭാഗമാണ് പ്രിവന്റീവ് ഡ്രൈവിംഗ് കോഴ്സ്.