തന്റെ സഹോദരനെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ യുഎഇ ഭരണാധികാരിയെ വിശേഷിപ്പിച്ചത്.

അബുദാബി: യുഎഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. തനിക്ക് നല്‍കിയ പ്രത്യേക പരിഗണനയ്‍ക്ക് ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി അറബിയില്‍ ട്വീറ്റ് ചെയ്‍തു. തന്റെ സഹോദരനെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ യുഎഇ ഭരണാധികാരിയെ വിശേഷിപ്പിച്ചത്.

Scroll to load tweet…

ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനൊപ്പം മുതിര്‍ന്ന രാജകുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Scroll to load tweet…

അബുദാബി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തിലുള്ള അനുശോചനം പ്രധാനമന്ത്രി നേരിട്ട് രേഖപ്പെടുത്തും. യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ മോദി അഭിനന്ദിക്കും. പ്രധാനമന്ത്രിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന നേതാവാണ് യുഎഇയുടെ പുതിയ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.

Scroll to load tweet…