Asianet News MalayalamAsianet News Malayalam

ഖുറാന്‍ മനപാഠമാക്കിയ തടവുകാര്‍ക്ക് ശിക്ഷാ കാലയളവില്‍ ഇളവുമായി ദുബായ്

ഖുറാന്‍ കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവ് നല്‍കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക മാനവികതാ മന്ത്രാലയം പരീക്ഷകള്‍ നടത്തിയത്. 124 തടവുകാരാണ് വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.

Prisoners in Dubai memorise Quran and get jail term reduced
Author
Dubai - United Arab Emirates, First Published Oct 12, 2018, 11:33 PM IST


ദുബായ്: ഖുറാന്‍ കാണാതെ പഠിച്ച 115 തടവുകാര്‍ക്ക് 6 മാസം മുതല്‍ 20 വര്‍ഷം വരെ ഇളവ് നല്‍കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക മാനവികതാ മന്ത്രാലയം പരീക്ഷകള്‍ നടത്തിയത്. 124 തടവുകാരാണ് വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.

ഹൃദിസ്ഥതമാക്കിയ ഖുറാന്‍ ഭാഗങ്ങളെ അനുസരിച്ചാണ് തടവുകാര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നത്.  20 വര്‍ഷത്തെ ശിക്ഷയും  15 വര്‍ഷത്തെ ശിക്ഷയും ഇളവ് ലഭിച്ചവരും തടവുകാരിലുണ്ട്. 

ശിക്ഷാ കാലാവധിയില്‍ ഇളവ് നേടിയ തടവുകാരുടെ നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ജയില്‍ അധികൃതര്‍ വിശദമാക്കി. ദുബായ് സാംസ്കാരിക വകുപ്പാണ് ഖുറാന്‍ ഹൃദിസ്ഥമാക്കുന്ന മല്‍സരം തടവുകാര്‍ക്കായി സംഘടിപ്പിച്ചത്. ഖുറാന്‍ പഠനത്തിലൂടെ തടവുകാരുടെ സ്വഭാവ രീതികളില്‍ മികച്ച മാറ്റം കാണാന്‍ സാധിക്കുന്നെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. കരുണയുടെ പ്രാധാന്യത്തെക്കുറിച്ച് ഖുറാന്‍ വിശദമാക്കുന്നത് തടവുകാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുമെന്നാണ് ജയില്‍ അധികൃതരും വിശദമാക്കുന്നത്. 

തടവുകാര്‍ക്കായി ഖുറാന്‍ ഹൃദിസ്ഥമാക്കുന്ന മല്‍സരം ആരംഭിച്ചിട്ട്വര്‍ഷങ്ങള്‍ കഴിഞ്ഞു. തടവുകാര്‍ക്ക് ജയില്‍ ജീവിതവും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷവുമുള്ള ജീവിതത്തില്‍ ഖുറാന്‍ പഠനം സഹായിക്കുമെന്ന് വിശദമാക്കുന്ന ജയില്‍ അധികൃതര്‍ സമയം ചെലവിടുന്നതിലും നല്ല പൗരന്മാരായി ജീവിക്കുന്നതിലും ഖുറാന്‍ പഠനം സ്വാധീനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കൊലപാതകക്കുറ്റമൊഴിച്ചുള്ള തടവുകാര്‍ക്കായാണ് മല്‍സരം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios