Asianet News MalayalamAsianet News Malayalam

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം 21ന് മുമ്പ് നല്‍കണം

2003ലെ 35-ാം നമ്പര്‍ രാജകീയ ഉത്തരവ് പ്രകാരം പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമപ്രകാരമാണ് ഇത്തരമൊരു നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

private firms in Oman told to disburse salaries of April 2022 by 21st of this month
Author
Muscat, First Published Apr 18, 2022, 10:52 PM IST

മസ്‍കത്ത്: ഒമാനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം 21-ാം തീയ്യതിയോടെ നല്‍കണം. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചാണ് തൊഴില്‍ മന്ത്രാലയം ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രത്യേക സര്‍ക്കുലറും പുറത്തിറക്കി.

2003ലെ 35-ാം നമ്പര്‍ രാജകീയ ഉത്തരവ് പ്രകാരം പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമപ്രകാരമാണ് ഇത്തരമൊരു നിര്‍ദേശം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ഈദ് ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയും ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios