മുന്നറിയിപ്പ് കൂടാതെ കുവൈറ്റിലെ പ്രവാസി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ ഇന്ത്യൻ എംബസിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകാത്ത അംബാസിഡർ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് അംഗീകാരം റദ്ദ് ചെയ്യപ്പെട്ട സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

പ്രവാസി സംഘടനകളുടെ എണ്ണം വർദ്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നൽകാതെ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇരുന്നൂറോളം സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്തത്. ജില്ല, റസിഡന്റ്, നഗര അസോസിയേഷനുകൾക്ക് അംഗീകാരം നൽക്കണ്ടന്നാണ് എംബസിയുടെ തീരുമാനം .എന്നാൽ ഒരു തരത്തിലും അംഗീകരിക്കാൻ പറ്റാത്ത മാനദണ്ഡങ്ങളാണ് അംഗീകാരത്തിനായി എംബസി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് സംഘടനാ പ്രതിനിധികളുടെ കൂട്ടായ്മയായ ഫിറ ആരോപിച്ചു. നിലവിലെ അംബാസിഡർ ചുമതലയേറ്റശേഷമാണ് സംഘടനകളുടെ അംഗീകാരം കൂട്ടത്തോടെ റദ്ദ് ചെയ്തത്. പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനോ, ചർച്ച ചെയ്യാനോ തയ്യാറാകാതെ ഭിന്നിപ്പിച്ച് ഒരിക്കുന്ന എംബസി ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെമെന്ന് ഫിറ പ്രതിനിധികൾ ആവശ്യപ്പെട്ടു.

മറ്റ് സംഘടനകളിൽ മെമ്പർമാരല്ലാത്ത 500 പേർ ഉള്ള സംഘടനകൾക്കാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. അംഗീകാരമുള്ള 71 സംഘടനകളിൽ 4 എണ്ണം പിൻവാതിലിലൂടെ അംഗീകാരം നേടിയതാണെന്നും ഫിറ ഭാരവാഹികൾ ആരോപിച്ചു. പ്രശ്നം MP മാർ വഴി പാർലമെന്റിൽ ഉന്നയിക്കാനും കേന്ദ്ര സർക്കാരിന് ഭീമ ഹർജി നൽകാനുമാണ് ഫിറയുടെ തീരുമാനം.