Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ പത്ത് ലക്ഷം റിയാൽ പിഴ

കൊവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്.

punishment for spreading fake news regarding covid in saudi arabia
Author
Riyadh Saudi Arabia, First Published Apr 20, 2021, 7:31 PM IST

റിയാദ്: സൗദിയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷ. പത്ത് ലക്ഷം റിയാൽ വരെ പിഴയോ, അഞ്ച് വർഷം തടവോ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

കൊവിഡിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങൾ പരത്തുക, അവ ഷെയർ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ മുതൽ പത്ത് ലക്ഷം റിയൽ വരെ പിഴയോ, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവോ അല്ലെങ്കിൽ അവ രണ്ടും ഒരുമിച്ചോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ മുൻതവണ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios