Asianet News MalayalamAsianet News Malayalam

Gulf News|താമസ, തൊഴില്‍ നിയമ ലംഘനം; സൗദിയില്‍ 11,086 വിദേശികള്‍ക്ക് ശിക്ഷ

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കരുതെന്ന് സൗദി പൗരന്മാരോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

punishment given to 11,086 foreigners for violating Iqama labour laws
Author
Riyadh Saudi Arabia, First Published Nov 18, 2021, 3:19 PM IST

റിയാദ്: സൗദിയില്‍(Saudi Arabia) താമസ (ഇഖാമ)(Iqama), തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 11,086 വിദേശികളെ കൂടി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) (Jawazat) ഒക്ടോബറില്‍ ശിക്ഷിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകരായ വിദേശികളും നുഴഞ്ഞുകയറ്റക്കാരും ഇവര്‍ക്ക് ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും നല്‍കിയ സ്വദേശികളും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. തടവും പിഴയും (fine)നാടുകടത്തലുമാണ് (deportation)നിയമ ലംഘകര്‍ക്ക് വിധിച്ചത്. 

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കരുതെന്ന് സൗദി പൗരന്മാരോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറില്‍ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെട്ടും റിപ്പോര്‍ട്ട് ചെയ്യണമെന്നും സൗദി പൗരന്മാരോടും വിദേശികളോടും ജവാസാത്ത് ആവശ്യപ്പെട്ടു.

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ

റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് ( electronic billing )സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും.

ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.

Follow Us:
Download App:
  • android
  • ios