ദുബായ്: മഴയും മഞ്ഞും ഉള്‍പ്പെടെയുള്ള മോശം കാലാവസ്ഥായില്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

മോശം കാലാസ്ഥയില്‍ റോഡില്‍ ഹൈ ബീം ലൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളും ലഭിക്കും. കനത്ത മഴയും മഞ്ഞുമുള്ളുപ്പോള്‍ അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്ന് കാണിച്ച് ഡ്രൈവര്‍മാര്‍ക്ക് ആര്‍ടിഎ സന്ദേശങ്ങളയച്ചു. ഡിം ലൈറ്റുകളാണ് ഈ സമയങ്ങളില്‍ ഉപയോഗിക്കേണ്ടത്. വൈപ്പര്‍ ബ്ലേഡുകളുകളും റോഡ് വ്യക്തമായി കാണുന്നതിന് വാഹനങ്ങളിലുള്ള മറ്റ് സംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സന്ദേശത്തില്‍ പറയുന്നു.