Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്ക് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ഇൻസ്റ്റന്റ് ക്യാഷും ടാബുകൾ വിതരണം ചെയ്തു

ഇന്ത്യൻ സ്കൂൾ മസ്‍കത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും ചേർന്ന് ഇന്ത്യൻ സ്‌കൂൾ മസ്‍കത്ത് പ്രിൻസിപ്പല്‍ ഡോ. രാജീവ് കുമാർ ചൗഹാനും വൈസ് പ്രിൻസിപ്പാൾ സജി എസ് നായർക്കും കൈമാറി.

Purshottam Kanji Exchange and instant cash jointly distribute tablets to Indian school students in Oman
Author
Muscat, First Published Aug 5, 2021, 1:30 PM IST

മസ്‍കത്ത്: ഒമാനിലെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും ഇൻസ്റ്റന്റ് ക്യാഷും ചേർന്ന് ഒമാനിൽ ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന മസ്‍കത്ത് ഇന്ത്യൻ സ്‌കൂളിലെ കുട്ടികള്‍ക്ക് ഓൺലൈൻ പഠനത്തിനായി 100 ടാബ്‌ലറ്റുകൾ വിതരണം ചെയ്തു .

ഇന്ത്യൻ സ്കൂൾ മസ്‍കത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസും ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസും ചേർന്ന് ഇന്ത്യൻ സ്‌കൂൾ മസ്‍കത്ത് പ്രിൻസിപ്പല്‍ ഡോ. രാജീവ് കുമാർ ചൗഹാനും വൈസ് പ്രിൻസിപ്പാൾ സജി എസ് നായർക്കും കൈമാറി.

കൊവിഡ് മഹാമാരി സൃഷ്ട്ടിച്ച സാമൂഹിക പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷമായി അധ്യയനം ഓൺലൈനിലാണ് നടക്കുന്നത്.
എന്നാൽ കൊവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം പല വിദ്യാർത്ഥികൾക്കും  മികച്ച ഓൺലൈൻ പഠനോപകരണം ലഭിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. പല വിദ്യാർത്ഥികളും ഫോണിലൂടെയാണ് ഓൺലൈൻ ക്ലാസുകളിൽ ഹാജരാകുന്നതെന്ന് പ്രിൻസിപ്പല്‍ ഡോ. രാജീവ് കുമാർ ചൗഹാൻ പറഞ്ഞു.
Purshottam Kanji Exchange and instant cash jointly distribute tablets to Indian school students in Oman

ശാസ്ത്ര-ഗണിത വിഷയങ്ങൾക്ക് പ്രസേന്റേഷൻ ക്ലാസുകൾക്ക് ഏറെ പ്രാധാന്യം ഉള്ളതിനാൽ അതിനു മികച്ച ഉപകരണങ്ങൾ ആവശ്യമാണ്. ഈ സാഹചര്യത്തിൽ ഇത് മനസ്സിലാക്കി ടാബ്‌ലറ്റുകൾ സംഭാവന നൽകിയ 'പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്' അവരുടെ സാമൂഹിക പ്രതിബദ്ധത വ്യക്തമാക്കിയിരിക്കുകയാണെന്നും മാതൃകാപരമായ ഈ പ്രവർത്തിക്ക് സ്‌കൂൾ മാനേജ്‍മെന്റും  വിദ്യാർത്ഥികളും രക്ഷിതാക്കളും എന്നും  നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനോപകരണം ഇല്ലെന്നത് തങൾ മനസിലാക്കിയ വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. ഈ സാഹചര്യത്തിൽ ഈയൊരു സഹായവുമായി വന്ന പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിന് നന്ദി പറയുന്നുവെന്നും അതോടൊപ്പം തികച്ചും അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉടനെ തന്നെ വിതരണം ആരംഭിക്കുമെന്നും വൈസ് പ്രിൻസിപ്പാൾ സജി എസ് നായർ പറഞ്ഞു.  ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്കായിരിക്കും പ്രധാന പരിഗണന നൽകുക. അർഹരായ കുട്ടികളെ കണ്ടെത്താൻ ക്ലാസ് അദ്ധ്യാപകരുടെ സഹായം തേടുന്നതിനൊപ്പം, രക്ഷിതാക്കളുമായും സംസാരിക്കുമെന്നും സജി എസ് നായർ കൂട്ടിച്ചേർത്തു.

കൊവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കാര്യങ്ങൾക്കു പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് നേതൃത്വം നൽകിയിട്ടുണ്ട്. അതിൽ വിദ്യാഭ്യാസ  രംഗത്തെ സംഭാവനകൾക്ക് ഏറെ പ്രാമുഖ്യം നൽകുന്നുണ്ട് അതുകൊണ്ടാണ്  ഓൺലൈൻ പഠനോപകരണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂളിൽ നിന്നും ഇത്തരത്തിൽ അപേക്ഷ ലഭിച്ചപ്പോൾ ഏറെ സന്തോഷത്തോടെ ഇക്കാര്യം ഏറ്റെടുത്തതെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുപിൻ ജെയിംസ് പറഞ്ഞു. കഴിഞ്ഞ വർഷവും അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകിയിരുന്നു ഈ വർഷവും നൽകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും സുപിൻ ജെയിംസ് കൂട്ടിച്ചേർത്തു.

'ഇത്തരം സാമൂഹിക കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുന്നതിന് ഞങളുടെ ഇടപടുകാരോട് ഞങ്ങൾക്ക് ഏറെ നന്ദിയുണ്ട്. മാത്രമല്ല ഞങ്ങളുടെ ഇടപടുകാരിൽ നല്ലൊരു പങ്കും ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ്. അതിനാൽ ഏറ്റവും അർഹരായ വിദ്യാർത്ഥികൾക്കു ടാബുകൾ ലഭിക്കട്ടെയെന്നും ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെയെന്നും ഹെഡ് ഓഫ് ഒപ്പേറഷൻ ബിനോയ് സൈമൺ വർഗീസ് പറഞ്ഞു .

ചടങ്ങിൽ ഇൻസ്റ്റന്റ് ക്യാഷിലെ ഒമാനിലെ പ്രതിനിധി നിഹാസും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ഞു സെയിൽസ് ഹെഡ് ജേക്കബ് പാലമൂട്ടിലും പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios