റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മസ്‌കറ്റ് നഗരസഭ അറിയിച്ചിട്ടുണ്ട്.

മസ്കറ്റ്: മസ്‌കറ്റിലെ ഖന്‍താബിലേക്കുള്ള വഴി താല്‍ക്കാലികമായി അടക്കുന്നു. നാളെ ആഗസ്ത് നാല് മുതല്‍ ഒരാഴ്ചത്തേക്ക് ഖന്‍താബിലേക്കുള്ള വഴി താല്‍ക്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് നഗരസഭ ഇന്ന് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മസ്‌കറ്റ് നഗരസഭ അറിയിച്ചിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപണികള്‍ ആഗസ്ത് പത്താം തീയതിയോടുകൂടി പൂര്‍ത്തിയാകും. മസ്‌കറ്റ് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗതാഗത നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona