Asianet News MalayalamAsianet News Malayalam

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഷാര്‍ജയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

അടുത്തമാസം അവസാനത്തോടെ 140 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 1,200 സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. 

Qatar Airways will resume daily services to Sharjah
Author
Doha, First Published Jun 7, 2021, 12:35 PM IST

ദോഹ: ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ജൂലൈ ഒന്നുമുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുക.  

ജൂലൈ ഒന്നിന് ഉച്ചയ്ക്ക് 2.35നാണ് ദോഹയില്‍ നിന്ന് വിമാനം പുറപ്പെടുക. ഷാര്‍ജയില്‍ വൈകിട്ട് 4.45ന് എത്തുന്ന വിമാനം അവിടെ നിന്നും വൈകിട്ട് 5.55ന് തിരിച്ചു ദോഹയിലേക്ക് പുറപ്പെടും. ഖത്തര്‍ സമയം 6.05ന് വിമാനം ദോഹയിലെത്തും. അടുത്തമാസം അവസാനത്തോടെ 140 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 1,200 സര്‍വീസുകള്‍ നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios