പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഖത്തര്‍ അമീര്‍ ഉറപ്പു നല്‍കി. 1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രമാണ് പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമെന്ന ഖത്തര്‍ നിലപാട് അമീര്‍ ആവര്‍ത്തിച്ചു. 

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയെ ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഡോ.ഇസ്മായീൽ ഹനിയ്യ സന്ദര്‍ശിച്ചു. അമീരി ദിവാന്‍ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പലസ്തീന് നല്‍കുന്ന പിന്തുണയ്ക്ക് ഖത്തര്‍ അമീറിന് ഹമാസ് നേതാവ് നന്ദി അറിയിച്ചു.

ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ഖത്തര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അതിലൂടെ ശാന്തമായ അന്തരീക്ഷമാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്നും ഖത്തര്‍ അമീറിന് നന്ദി പറഞ്ഞുകൊണ്ട് ഹനിയ്യ കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ തുടരുമെന്ന് ഖത്തര്‍ അമീര്‍ ഉറപ്പു നല്‍കി. 1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള സ്വതന്ത്ര പരമാധികാര പലസ്തീന്‍ രാഷ്ട്രമാണ് പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമെന്ന ഖത്തര്‍ നിലപാട് അമീര്‍ ആവര്‍ത്തിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona