തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്‍റെ ഭാഗമായാണിത്.

ദോഹ: ഖത്തറില്‍ റമദാന്‍റെ ഭാഗമായി പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി. വിവിധ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് മോചനം ലഭിക്കുന്നത്. തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിന്‍റെ ഭാഗമായാണിത്. എന്നാല്‍ എത്ര തടവുകാര്‍ക്കാണ് പൊതുമാപ്പ് നല്‍കിയതെന്ന് പുറത്തുവിട്ടിട്ടില്ല. 

റമദാനോട് അനുബന്ധിച്ച് യുഎഇയില്‍ ആകെ 2,592 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു. യുഎഇ പ്രസിഡന്‍റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 735 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടത്. 

Read Also -  ഉള്ളുലച്ച മരണം, ഒന്നും നോക്കാതെ ഓടിയെത്തി മൃതദേഹം നാട്ടിലേക്കയക്കാൻ പണം നൽകി; ആ ബന്ധം ഒരു സന്ദേശമാണ്, കുറിപ്പ്

ദു​ബൈ, ഷാ​ർ​ജ, അ​ജ്​​മാ​ൻ,റാ​സ​ൽഖൈ​മ ഭ​ര​ണാ​ധി​കാ​രി​ക​ളും വിവിധ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിന് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. ദുബൈയില്‍ 691 തടവുകാരെ മോചിപ്പി​ക്കാനാ​ണ്​ യുഎ.ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഉത്തരവിട്ടത്. വിവിധ രാജ്യക്കാരാണ് മോചിതരാകുന്നത്. 

ഷാ​ർ​ജ​യി​ൽ 484 തടവുകാര്‍ക്ക് മോചനം നല്‍കാന്‍​ യുഎഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉത്തരവിട്ടു. ജ​യി​ലി​ൽ ന​ല്ല​ന​ട​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ മോ​ച​നം. അ​ജ്​​മാ​നി​ൽ 314 ത​ട​വു​കാ​ർ​ക്കാ​ണ്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ ഹു​മൈ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ നു​ഐ​മി മോ​ച​നം ന​ൽ​കു​ന്ന​ത്. 368 പേ​ർ​ക്കാ​ണ്​ റാ​സ​ൽ ഖൈ​മ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സൗ​ദ്​ ബി​ൻ സ​ഖ​ർ അ​ൽ ഖാ​സി​മി മോ​ച​നം ന​ൽ​കി​യ​ത്. ത​ട​വു​കാ​ർ​ക്ക്​ പുതിയ ജീവിതം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ റ​മ​ദാ​നി​ൽ തടവുകാര്‍ക്ക് മാപ്പ് നല്‍കാറുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...