ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ വൈകിയെത്താനും അനുമതിയുണ്ട്.

ദോഹ: ഖത്തറില്‍ റമദാന്‍ മാസത്തിലെ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദിവസവും അഞ്ച് മണിക്കൂറാകും പ്രവര്‍ത്തന സമയമെന്ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് ജോലി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയമാണ് പ്രഖ്യാപിച്ചത്. ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ഒരു മണിക്കൂര്‍ വരെ വൈകിയെത്താനും അനുമതിയുണ്ട്. എന്നാല്‍ അഞ്ച് മണിക്കൂര്‍ ജോലി സമയം ഉറപ്പാക്കണം.

ഒമാനിൽ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിലും അജ്മാനിലും റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് എമിറേറ്റുകളിലെയും മാനവവിഭവശേഷി വിഭാഗമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ചകളില്‍ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവൃത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ തൊഴിലുടമകള്‍ക്ക് ജോലി സമയം തീരുമാനിക്കാം. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഫ്‌ലെക്‌സിബിള്‍ ജോലി സമയത്തിനും റിമോട്ട് വര്‍ക്കിങ് സംവിധാനം നടപ്പിലാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. 

റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് സൗദി

റിയാദ്: രാജ്യത്തുടനീളമുള്ള മുസ്ലിംകളോട് റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തു. ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച, ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29ന് വൈകിട്ട് മാസപ്പറിവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.

മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയെ അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.