സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അവധിക്ക് ശേഷം മേയ് 10 ചൊവ്വാഴ്‍ച പ്രവര്‍ത്തനം പുനഃരാരംഭിക്കും.

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കളിഞ്ഞ ദിവസമാണ് അമീരി ദിവാനില്‍ നിന്ന് അവധി സംബന്ധിച്ച അറിയിപ്പുണ്ടായത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും മേയ് ഒന്ന് ഞായറാഴ്‍ച മുതല്‍ മേയ് ഒന്‍പത് തിങ്കളാഴ്‍ച വരെയായിരിക്കും അവധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അവധിക്ക് ശേഷം മേയ് 10 ചൊവ്വാഴ്‍ച പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഒന്‍പത് ദിവസമാണ് പൊതുമേഖലയ്‍ക്ക് അവധി പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ രണ്ട് ദിവസം കൂടി അവധി ലഭിക്കും. അതേസമയം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിനും ഖത്തര്‍ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ബാങ്കുകള്‍ക്കും ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിങ് അതോരിറ്റിക്കും ബാധകമായ അവധി ദിനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായിരിക്കും നടത്തുകയെന്നും അറിയിപ്പില്‍ പറയുന്നു.