Asianet News MalayalamAsianet News Malayalam

Qatar National Day : ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി ഗതാഗത നിയന്ത്രണം

Qatar authorities announces temporary partial closure on Corniche road
Author
Doha, First Published Dec 17, 2021, 10:27 AM IST

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ (Qatar National Day) ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് (Corniche Road) താത്കാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (Ministry on Interior) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (General Directorate of Traffic) അറിയിച്ചു. ഡിസംബര്‍ 17 വെള്ളിയാഴ്‍ച രാവിലെ 6.30 മുതല്‍ 9.30 വരെ അടച്ചിട്ടിരിക്കുന്ന റോഡ്, ഉച്ചയ്‍ക്ക് ശേഷം ഒരു മണി മുതല്‍ 5.30 വരെയും അടച്ചിടും. തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ (theater intersection) മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ (Diwan intersection) വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലുമാണ് (Red Street) നിയന്ത്രണം. സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ നേരത്തെ തന്നെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.

അബുദാബിയില്‍ പ്രവേശിക്കാന്‍ ഞായറാഴ്‍ച മുതല്‍ ഇഡിഇ സ്‍കാനിങ്
അബുദാബി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 19 ഞായറാഴ്‍ച മുതല്‍ അബുദാബിയില്‍ (Abu Dhabi) പ്രവേശിക്കാന്‍ പുതിയ നിബന്ധനകള്‍ (New entry rules) പ്രാബല്യത്തില്‍ വരും. യുഎഇയിലെ മറ്റ് എമിറേറ്റുകളില്‍  നിന്ന് അബുദാബിയിലേക്ക് പോകുന്നവര്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‍കാനിങിന് (EDE Scanning) വിധേയമാകണമെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

കൊവിഡ് രോഗികളായിരിക്കാന്‍ സാധ്യതയുള്ളവരെ ഇ.ഡി.ഇ സ്‍കാനിങിലൂടെ കണ്ടെത്താന്‍ സാധിക്കും. ഈ പരിശോധനയില്‍ പോസിറ്റീവ് ആയാല്‍ അവിടെത്തന്നെ സജ്ജീകരിച്ചിരിക്കുന്ന ടെസ്റ്റിങ് സെന്ററില്‍ വെച്ച് ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. 20 മിനിറ്റിനുള്ളില്‍ ആന്റിജന്‍ പരിശോധനയുടെ ഫലം ലഭ്യമാവുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios