ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അറസ്റ്റിലായവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങളും അധികൃതര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

അറസ്റ്റിലായവര്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഹോം ക്വാറന്റീന്‍ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിച്ച് സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള കടുത്ത ശിക്ഷ ലഭിക്കും.