ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്ന അഭ്യൂഹത്തിൽ പ്രതികരിച്ച് അധികൃതര്‍. നിലവിലെ വർക്ക് വീക്ക് ഘടനയിൽ മാറ്റമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദോഹ: ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കുമെന്ന അഭ്യൂഹത്തിൽ വ്യക്തത വരുത്തി അധികൃതർ. അഭ്യൂഹങ്ങൾ സിവിൽ സർവീസ് ആൻഡ് ഗവൺമെന്‍റ് ഡെവലപ്‌മെന്‍റ് ബ്യൂറോ(സി.ജി.ബി) പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ നിഷേധിച്ചു.
നിലവിലെ വർക്ക് വീക്ക് ഘടനയിൽ മാറ്റമില്ലെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമാക്കിയും ശനി-ഞായർ വാരാന്ത്യ സംവിധാനത്തിലേക്ക് മാറ്റുന്നതായും സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിച്ചിരുന്നു. നിലവിൽ വെള്ളിയാഴ്ചയാണ് രാജ്യത്തെ വരാന്ത്യ പൊതുഅവധി ദിനം.


