പഴയ നോട്ട് പിൻവലിക്കില്ല
ദോഹ: ഒരു റിയാൽ നോട്ടിൽ മാറ്റങ്ങൾ വരുത്തി, പുതിയ നോട്ടുകൾ പ്രഖ്യാപിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി). പുതിയ പതിപ്പിൽ ഔദ്യോഗിക ചിഹ്നം, അറബിക് അക്കങ്ങൾ, ഇഷ്യൂ തീയതി എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാകും. എന്നാൽ, പഴയ നോട്ട് പിൻവലിക്കില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
രാജ്യത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായാണ് മാറ്റം നടപ്പിലാക്കിയതെന്നും, ഖത്തരി റിയാലിന്റെ മുൻ പതിപ്പ്(അഞ്ചാം സീരീസ്) പ്രചാരത്തിൽ തുടരുമെന്നും ഈ മാറ്റം പിന്നീട് മറ്റ് കറൻസികൾക്കും ബാധകമാകുമെന്നും ക്യുസിബി അറിയിച്ചു.


