ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ‌ഫണ്ട് ശേഖരിക്കാനോ നി​ക്ഷേ​പ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നോ നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മി​ല്ല.

ദോ​ഹ: ലൈ​സ​ൻ​സി​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നെതിരെ ​മു​ന്ന​റി​യി​പ്പു​മാ​യി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം. ര​ജി​സ്ട്രേ​ഷ​നോ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളോ പ​രി​ശോ​ധി​ക്കാ​തെ, രാ​ജ്യ​ത്ത് നി​ക്ഷേ​പം വാ​ഗ്ദാ​നം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ലെ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ഇ​ട​പാ​ട് ന​ട​ത്താ​ൻ പാ​ടില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​മാ​യി നി​ക്ഷേ​പ​ക​ർ സ​ഹ​ക​രി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പു ന​ൽ​കുന്നു.

ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ‌ഫണ്ട് ശേഖരിക്കാനോ നി​ക്ഷേ​പ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നോ നി​യ​മ​പ​ര​മാ​യി അ​ധി​കാ​ര​മി​ല്ല. നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്യു​ന്ന ​​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​​പ​ണം കൈ​മാ​റ​രു​തെ​ന്നും ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട​രു​തെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും കരാറുകളിലോ ഇടപാടുകളിലോ ഏർപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ലൈസൻസും നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളും പരിശോധിച്ച് ഉറപ്പുവരുത്തണം. നി​ക്ഷേ​പ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ​​നി​യ​മ​പ​ര​മാ​യ മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ൾ വ​ഴി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഖത്തർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ആവശ്യപ്പെട്ടു.