തുറമുഖത്തെത്തിയ കണ്ടെയ്‌നർ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 11,000-ത്തിലധികം വ്യാജ ആഡംബര വസ്തുക്കൾ. പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ജ്വല്ലറി ബോക്സുകൾ, ബാഗുകൾ, ആഗോള ആഭരണ ബ്രാൻഡുകളുടെ വാറന്‍റി സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെത്തി.
ദോഹ: ഹമദ് തുറമുഖത്തെത്തിയ ഒരു കണ്ടെയ്‌നർ ചരക്കിൽ നിന്ന് 11,000-ത്തിലധികം വ്യാജ ആഡംബര വസ്തുക്കൾ പിടിച്ചെടുത്ത് ഖത്തർ കസ്റ്റംസ്. പരിശോധനയിൽ ആയിരക്കണക്കിന് വ്യാജ ജ്വല്ലറി ബോക്സുകൾ, ബാഗുകൾ, ആഗോള ആഭരണ ബ്രാൻഡുകളുടെ വാറന്‍റി സർട്ടിഫിക്കറ്റുകൾ എന്നിവ കണ്ടെത്തി. പിടിച്ചെടുത്ത ഇനങ്ങളിൽ ആകെ 11,491 വ്യാജ ജ്വല്ലറി ബോക്സുകളും വ്യാജ വാറന്റി സർട്ടിഫിക്കറ്റുകളും ഉൾപ്പെടുന്നു. ജനറൽ കസ്റ്റംസ് അതോറിറ്റിയുടെ ആന്റി-സ്മഗ്ലിംഗ് വിഭാഗമാണ് പരിശോധന നടത്തിയത്. ഹമദ് തുറമുഖം വഴി എത്തുന്ന ഒരു ഷിപ്പ്‌മെന്റിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ നൽകിയിട്ടുള്ള വിശദാംശങ്ങളിൽ ഒരു ഇൻസ്‌പെക്ടർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് ഈ കണ്ടെയ്‌നർ പരിശോധിച്ചതും വ്യാജ വസ്തുക്കൾ കണ്ടെത്തിയതും.


