ദോഹ: ഖത്തറില്‍ അല്‍ റുവൈസ് തുറമുഖത്ത് പഴങ്ങളുമായെത്തിയ ശീതീകരിച്ച കണ്ടെയ്‌നറുകളിലൂടെ ഹാഷിഷ് കടത്താന്‍ ശ്രമം. 26.10 കിലോ ഹാഷിഷ് അടങ്ങിയ 26 പാക്കറ്റുകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച ലോഹ പെട്ടികളില്‍ നിന്നാണ് ഹാഷിഷ് കണ്ടെത്തിയത്.

നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഈ മാസം ആദ്യ ആഴ്ചയിലും റുവൈസ് തുറമുഖത്ത് കണ്ടെയ്‌നറുകളില്‍ നിന്ന് ഹാഷിഷ് പിടികൂടിയിരുന്നു.