കഴിഞ്ഞ 72 മണിക്കൂറിനിടെ മൂന്നൂറിലധികം വിദ്യാര്‍ത്ഥിനികളെയും ഇരുനൂറോളം മാധ്യമ പ്രവര്‍ത്തകരെയും അഫ്‍ഗാനിസ്ഥാനില്‍ നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്നതായി ലല്‍വ ബിന്‍ത് റാഷിദ് അറിയിച്ചു. 

ദോഹ: അഫ്‍ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുന്നുവെന്ന് ഖത്തര്‍. ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവുമായ ലല്‍വ ബിന്‍ത് റാഷിദ് അല്‍ഖാതറാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ 72 മണിക്കൂറിനിടെ മൂന്നൂറിലധികം വിദ്യാര്‍ത്ഥിനികളെയും ഇരുനൂറോളം മാധ്യമ പ്രവര്‍ത്തകരെയും അഫ്‍ഗാനിസ്ഥാനില്‍ നിന്ന് ഖത്തറിലേക്ക് കൊണ്ടുവന്നതായി ലല്‍വ ബിന്‍ത് റാഷിദ് അറിയിച്ചു. ഇവരില്‍ അധിക പേരുടെയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്ക് ഖത്തറില്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ താമസ സൗകര്യമൊരുക്കിയിരിക്കുകയാണെന്നും അവര്‍ അറിയിച്ചു. അഫ്‍ഗാനില്‍ നിന്നുള്ള ജനങ്ങളെ ഖത്തര്‍ വ്യോമസേനാ വിമാനത്തില്‍ ദോഹയിലെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ എത്തിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

Scroll to load tweet…