ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും സർക്കാരിനും രാജ്യത്തിന്റെ അനുശോചനം അറിയിച്ചു.
ദോഹ: നൂറുകണക്കിന് പേരുടെ മരണത്തിനും വൻ നാശനഷ്ടങ്ങൾക്കും ഇടയാക്കിയ ഭൂകമ്പത്തിൽ വിറങ്ങലിച്ച അഫ്ഗാനിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ. ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും, അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും സർക്കാരിനും രാജ്യത്തിന്റെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ദുരന്തത്തിൽ നിന്നും കരകയറാൻ അഫ്ഗാനിസ്ഥാന് കഴിയട്ടെയെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.
