ഖത്തറിൽ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് വിദേശത്ത് പോയി 14 ദിവസങ്ങൾക്ക് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ച് ഖത്തറിൽ വരുന്നവർക്കാണ് ക്വാറന്റീൻ ഒഴിവാക്കിയത്.

ദോഹ: ഖത്തറിൽ നിന്ന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ക്വാറന്റീനിൽ നൽകുന്ന ഇളവ് പുതുക്കി. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് പുറത്തുപോയവർ ഒമ്പത് മാസത്തിനുള്ളിൽ തിരികെ എത്തിയാൽ ക്വാറന്റീൻ വേണ്ട. നേരത്തെ ഇത് ആറുമാസം ആയിരുന്നു. 

ഖത്തറിൽ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് വിദേശത്ത് പോയി 14 ദിവസങ്ങൾക്ക് ശേഷമോ ഒമ്പത് മാസത്തിനുള്ളിലോ തിരിച്ച് ഖത്തറിൽ വരുന്നവർക്കാണ് ക്വാറന്റീൻ ഒഴിവാക്കിയത്. എന്നാൽ 14 ദിവസത്തിനുള്ളിലോ ഒമ്പത് മാസത്തിന് ശേഷമോ ഖത്തറിൽ എത്തുകയാണെങ്കിൽ നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ക്വാറന്റീനിൽ കഴിയണം.

ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഖത്തറിൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. നേപ്പാൾ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരും നിർബന്ധിത ക്വാറന്റീൻ പാലിക്കണം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona