Asianet News MalayalamAsianet News Malayalam

ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി നീട്ടി

ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കാണാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയ്യാ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. 

Qatar extends validity of Hayya Visa
Author
First Published Dec 20, 2023, 8:00 PM IST

ദോഹ: ഖത്തറില്‍ ഹയ്യാ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ജനുവരി  24ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച വിസയുടെ കാലാവധിയാണ് നീട്ടിയതായി അറിയിച്ചത്.

രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം ഫെബ്രുവരി 10 ആണ്. ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കാണാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഹയ്യാ വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടിയത്. 

Read Also -  ഒരു മാസം ജോലിയില്ല, ഭക്ഷണമോ കുടിവെള്ളമോ ഇല്ല; തൊഴിൽ ചൂഷണത്തിനിരയായ മലയാളികളടക്കമുള്ള 12 പേരെ നാട്ടിലെത്തിച്ചു

ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ 

റിയാദ്: സൗദി അറേബ്യയിൽ ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും. അതിനായി ഒറ്റ വെബ് പോർട്ടലിൽ നിലവിൽ വന്നു. ‘സൗദി വിസ’ എന്ന പേരിലാണ് ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. 

ഹജ്ജ്, ഉംറ, ബിസിനസ്, ഫാമിലി വിസിറ്റ്, തൊഴിൽ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കുമുള്ള വിസകളാണ് ഈ പോർട്ടലിലൂടെ ലഭ്യമാക്കുക. ഇതിനാവശ്യമായ നടപടിക്രമങ്ങൾ സുഗമമായി പൂർത്തീകരിക്കുന്നതിന് 30ലധികം മന്ത്രാലയങ്ങൾ, അധികാരികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പോർട്ടൽ സഹായിക്കും.

വിസ അനുവദിക്കാൻ നേരത്തെ അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഡിജിറ്റൽ പരിവർത്തനത്തിെൻറ ഫലമായി സ്ഥിതിഗതികൾ മാറി. അപേക്ഷ സ്വീകരിച്ച് 60 സെക്കൻഡിനുള്ളിൽ വിസ ഇന്ന് ഇഷ്യൂ ചെയ്യാൻ കഴിയും. വിസ ഇഷ്യു ചെയ്യൽ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിലൂടെ സ്വമേധയാ പൂർത്തിയാകും. ഏതൊക്കെ വിസകൾ ലഭ്യമാണെന്ന് അറിയാൻ അപേക്ഷകനെ സഹായിക്കുന്ന ഒരു സ്‌മാർട്ട് സെർച്ച് എൻജിൻ, വിസകൾ നൽകുന്നതിനും പിന്നീട് വീണ്ടും അപേക്ഷിക്കുന്നതിനും സൗകര്യമൊരുക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത വ്യക്തിഗത ഫയലും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വിസ ലഭിക്കുന്നതിനുള്ള അവസരം നൽകുന്നതിന് നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായതും ഏകീകൃതവുമായ സംവിധാനങ്ങളും പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഡാറ്റയുടെ സാധുത പരിശോധിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios