ഓരോ അംഗങ്ങളുടെയും യോഗ്യത അനുസരിച്ച് അനുയോജ്യമായ കോഴ്‌സ് പഠിക്കാനും പരിശീലനം തുടരാനുമുള്ള സൗകര്യമാണ് ലഭിക്കുക.

ദോഹ:'അഫ്ഗാന്‍ ഡ്രീമേഴ്‌സ്' എന്നറിയപ്പെടുന്ന അഫ്ഗാനിലെ വനിതാ റോബോട്ടിക്‌സ് ടീമിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ഖത്തര്‍ ഫൗണ്ടേഷനും ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റും. ഈ പെണ്‍കുട്ടികള്‍ക്ക് ഇനി ദോഹയിലെ ലോകോത്തര ഖത്തര്‍ ഫൗണ്ടേഷന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനം തുടരാം. 

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ അവിടെ നിന്നും പലായനം ചെയ്ത 'അഫ്ഗാന്‍ ഡ്രീമേഴ്‌സി'ന് ഖത്തര്‍ അഭയം നല്‍കുകയായിരുന്നു. ഓരോ അംഗങ്ങളുടെയും യോഗ്യത അനുസരിച്ച് അനുയോജ്യമായ കോഴ്‌സ് പഠിക്കാനും പരിശീലനം തുടരാനുമുള്ള സൗകര്യമാണ് ലഭിക്കുക. മാതൃസംഘടനയായ ഡിജിറ്റല്‍ സിറ്റിസണ്‍ ഫണ്ട്, ഖത്തര്‍ സര്‍ക്കാറുമായി ചേര്‍ന്ന് ഇവരുടെ വിസ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീം അഫ്ഗാനില്‍ നിന്ന് ഖത്തറിലേക്ക് എത്തിയത്. രാജ്യം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച പെണ്‍കുട്ടികളെ ഖത്തര്‍ മുന്‍കൈയ്യെടുത്ത് ദോഹയില്‍ എത്തിക്കുകയായിരുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍ ഉപാധ്യക്ഷ ശൈഖ ഹിന്‍ത് ബിന്‍ത് ഹമദ് ആല്‍ഥാനി ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona