പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പിസിസി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

ദോഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ലന്‍റ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ണ്‍സു​ലാ​ര്‍ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച സ​ക്രീ​ത്തി​ലെ ഗ​ൾ​ഫാ​ർ ഓ​ഫീസി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 മ​ണി​വ​രെ​യാ​ണ് ക്യാ​മ്പ്. പ്ര​വാ​സി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പിസിസി തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ക്യാ​മ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

അ​പേ​ക്ഷ​ക​ൾ​ക്കൊ​പ്പം രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളും കൊ​ണ്ടു​വ​ര​ണം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ സ​മ​ർ​പ്പ​ണം രാ​വി​ലെ എ​ട്ടു മു​ത​ൽ ല​ഭ്യ​മാ​ണ്. തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ളും ക്യാ​മ്പി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താവുന്നതാണ്. ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കാ​നും ക്യാമ്പിൽ സൗ​ക​ര്യ​മു​ണ്ടാ​വും. പു​തു​ക്കി​യ പാ​സ്പോ​ർ​ട്ടു​ക​ൾ ആ​ഗ​സ്റ്റ് എ​ട്ടി​ന് ഇ​തേ സ്ഥ​ല​ത്തു​ത​ന്നെ വി​ത​ര​ണം ചെ​യ്യും.