559 പേര്‍ പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിന് പിടിയിലായപ്പോള്‍ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും ഒത്തുകൂടിയതിന് 158 പേരാണ് നടപടി നേരിട്ടത്.

ദോഹ: ഖത്തറില്‍ കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടികളുമായി മുന്നോട്ട്. കഴിഞ്ഞ ദിവസം മാത്രം നിയന്ത്രണങ്ങള്‍ ലംഘിച്ച 901 പേരെയാണ് അധികൃതര്‍ പിടികൂടിയത്. 559 പേര്‍ പൊതുസ്ഥലത്ത് മാസ്‍ക് ധരിക്കാത്തതിന് പിടിയിലായപ്പോള്‍ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും ഒത്തുകൂടിയതിന് 158 പേരാണ് നടപടി നേരിട്ടത്.

സാമുഹിക അകലം പാലിക്കാത്തതിന് 164 പേര്‍ക്കെതിരെയും ഇഹ്‍തിറാസ് ആപ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഏഴ് പേര്‍ക്കെതിരെയും ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തു. വാഹനങ്ങളില്‍ അനുവദനീയമായതിലധികം ആളുകള്‍ സഞ്ചരിച്ചതിന് 13 പേരാണ് പിടിയിലായത്. പിടിയിലായ എല്ലാവരെയും തുടര്‍നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.