പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 236 പേരെ പിടികൂടിയത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 23 പേര്‍ പിടിയിലായി. ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാണ് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തത്. 

ദോഹ: ഖത്തറില്‍ കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം കടുത്ത നടപടികള്‍ തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 236 പേരെ പിടികൂടിയത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 23 പേര്‍ പിടിയിലായി. ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനാണ് അഞ്ച് പേര്‍ക്കെതിരെ നടപടിയെടുത്തത്. ക്വാറന്റീന്‍ നിബന്ധനകള്‍ ലംഘിച്ച മൂന്ന് പേരും അധികൃതരുടെ പിടിയിലായി. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ആയിരക്കണക്കിന് പേരെയാണ് നടപടികള്‍ക്കായി ഇതുവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.