ആഴ്‍ചയില്‍ പരമാവധി 36 മണിക്കൂര്‍ വരെയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടതെന്ന് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ദോഹ: ഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ റമദാന്‍ മാസത്തിലെ പരമാവധി പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ആഴ്‍ചയില്‍ പരമാവധി 36 മണിക്കൂര്‍ വരെയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടതെന്ന് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട അറിയിപ്പില്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ തൊഴില്‍ നിയമത്തില്‍ 73-ാം വകുപ്പ് പ്രകാരം റമദാനില്‍ സ്വകാര്യ മേഖലയില്‍ പരമാവധി ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത് ദിവസേന ആറ് മണിക്കൂര്‍ എന്ന നിലയിലാണ്. ഇത് പ്രകാരം ആഴ്‍ചയില്‍ 36 മണിക്കൂര്‍ വരെയാണ് ജോലി ചെയ്യേണ്ടത്. റമദാന്‍ ഒഴികെയുള്ള മറ്റ് മാസങ്ങളില്‍ ആഴ്‍ചയില്‍ 48 മണിക്കൂറാണ് ജോലി സമയം. ഇതനുസരിച്ച് പ്രതിദിനം എട്ട് മണിക്കൂറാണ് ജോലി ചെയ്യേണ്ടത്.