നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതിന്റെയും ഉയർന്ന താപനിലയുടെയും അപകടങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിച്ചു

ദോ​ഹ: രാജ്യത്ത് വേ​ന​ൽ​ക്കാ​ല ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​മാ​യി ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ജോ​ലി​സ്ഥ​ലം ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ സു​ര​ക്ഷ-ആ​രോ​ഗ്യ വ​കു​പ്പ്, വ​ർ​ക്കേ​ഴ്‌​സ് സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ട്, സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച്‌ ഏഷ്യൻ ടൗണിൽ ബോ​ധ​വ​ത്ക​ര​ണ ഫീ​ൽ​ഡ് കാ​മ്പ​യി​ൻ ആരംഭിച്ചു.

നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതിന്റെയും ഉയർന്ന താപനിലയുടെയും അപകടങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കുക, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എ​ന്നി​വ​യെ​ല്ലാം കാ​മ്പ​യി​ന്റെ ഭാഗമായുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്. ചൂടുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, ആരോഗ്യ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുക, ചൂട് സമ്മർദ്ദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൽ, പ്രഥമശുശ്രൂഷ നൽകൽ തു​ട​ങ്ങി​യ പ്രധാന വേനൽക്കാല സുരക്ഷാ മാർഗനി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ അ​ച്ച​ടി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ, സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, ചൂട് എക്സ്പോഷർ കുറയ്ക്കുന്നതിന് അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ന​ൽ​കും. രാജ്യത്തുടനീളം തൊ​ഴി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നുമായി പൊതു, സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് നി​ര​ന്ത​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നതിനുള്ള പ്രതിബദ്ധത മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.