പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 344 പേര്‍ പിടിയിലായത്. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 21 പേര്‍ക്കെതിരെയും ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയും നടപടിയെടുത്തു. 

ദോഹ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഖത്തറില്‍ ആഭ്യന്തര മന്ത്രാലയം നടപടികള്‍ കടുപ്പിച്ചു. കഴിഞ്ഞ ദിവസം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 344 പേര്‍ പിടിയിലായത്. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തതിന് 21 പേര്‍ക്കെതിരെയും ഇഹ്‍തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയും നടപടിയെടുത്തു. ക്വാറന്റീന്‍ നിബന്ധന ലംഘിച്ച് പുറത്തിറങ്ങിയ ഒരാളെയും പിടികൂടി. ഇയാളുടെ പേരും മറ്റ് വിവരങ്ങളും അധികൃതര്‍ പരസ്യപ്പെടുത്തി. അടച്ചിട്ട സ്ഥലങ്ങളില്‍ ഒത്തുകൂടിയതിനാണ് 17 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു.