മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് എക്‌സിൽ പോസ്റ്റിട്ട ഖത്തർ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ ഭാവനാതീതമാണെന്ന് വിശേഷിപ്പിച്ചു.
ദോഹ: ഗാസയിൽ അൽ ജസീറ മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രയേൽ വ്യോമാക്രമണത്തിൽ അപലപിച്ച് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് എക്‌സിൽ പോസ്റ്റിട്ട ഖത്തർ പ്രധാനമന്ത്രി മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ ഭാവനാതീതമാണെന്ന് വിശേഷിപ്പിച്ചു.
ഗാസ മുനമ്പിൽ ഇസ്രായേൽ മാധ്യമപ്രവർത്തകരെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനും നിയമങ്ങൾക്കും ഈ ദുരന്തം തടയാൻ കഴിയാത്ത സാഹചര്യത്തിൽ ഈ കുറ്റകൃത്യങ്ങൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരായ അനസ് അൽ ഷരീഫ്, മുഹമ്മദ് ഖുറൈഖിയ, സഹപ്രവർത്തകർ എന്നിവർക്ക് ദൈവം കരുണ കാണിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു.
