11,5017 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്.

ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച 208 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 220 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 11,5017 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായത്. കൊവിഡ് ബാധിച്ച് ഒരു മരണം കൂടി ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തു. 60 വയസ്സുകാരനാണ് 24 മണിക്കൂറിനിടെ മരിച്ചത്.

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്ന് 28 പേര്‍ മരിച്ചു