611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,43,447 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

ദോഹ: ഖത്തറില്‍ (Qatar) 157 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 125 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,40,791 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. 

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 134 പേര്‍ സ്വദേശികളും 23 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,43,447 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

നിലവില്‍ 2045 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 19,482 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 2,993,286 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 15 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

Scroll to load tweet…

രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ കൂടി വിലക്കി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണ്‍(Omicron) കണ്ടെത്തിയ പശ്ചാത്തലത്തില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍(African countries) നിന്നുള്ള സര്‍വീസുകള്‍ക്ക് കൂടി ഖത്തര്‍ എയര്‍വേയ്‌സ്(Qatar Airways) താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. അംഗോള, സാംബിയ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയതായി വിലക്ക് ഏര്‍പ്പെടുത്തിയത്.

വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ അനുസരിച്ച് വിലക്കുള്ള അഞ്ച് രാജ്യങ്ങളിലേക്കും പോകുന്നവര്‍ക്കായി ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ നടത്തും.