ദോഹ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്‍റെ രണ്ടാം ഘട്ടം ഖത്തറില്‍ ജൂലൈയില്‍ തുടങ്ങും. ജൂലൈ ഒന്നു മുതല്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ക്ക് ജോലിക്കെത്താം.

കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു കൊണ്ടാവണം ജീവനക്കാര്‍ ഓഫീസിലെത്താന്‍. 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തുമ്പോള്‍ ബാക്കിയുള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. പ്രധാനമന്ത്രയും ആഭ്യന്തമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് ആല്‍ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്നാല്‍ രാജ്യത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ പരമാവധി 60 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.  

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ യുഎഇ; പരീക്ഷണം മൂന്നാം ഘട്ടത്തില്‍