ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. 1973ലാണ് ഖത്തരി റിയാലിന് തുടക്കം കുറിച്ചത്. ആദ്യമായി പുറത്തിറക്കിയത് 1,5,10,100,500 എന്നീ കറന്‍സികളായിരുന്നു.

500 റിയാലിന്റെ നാലാം പതിപ്പിലാണ് ഫാല്‍ക്കണ്‍ പക്ഷിയുടെ ചിത്രവും ദോഹയിലെ ഖത്തര്‍ റോയല്‍ പാലസും ചേര്‍ത്ത് പുതിയ കറന്‍സി പുറത്തിറക്കിയത്. ഫോയില്‍ വിന്‍ഡോയുള്ള കറന്‍സി പുറത്തിറക്കിയതും ഈ ഘട്ടത്തിലായിരുന്നു. പുതിയ കറന്‍സിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഞായറാഴ്ച നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.